അബൂദബിയിൽ വിത്തുവിതക്കാൻ ഡ്രോൺ
text_fieldsവിത്തുവിതക്കുന്ന ഡ്രോൺ
അബൂദബി: മനുഷ്യന് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലടക്കം ഡ്രോണുകളുടെ സഹായത്തോടെ വിത്തുകള്‍ നിക്ഷേപിച്ച് അബൂദബി. 320 ഹെക്ടര്‍ മേഖലയിലാണ് പ്രത്യേകമായി തയ്യാറാക്കിയ ഈ ഡ്രോണുകളുടെ സഹായത്തോടെ അബൂദബി വിവിധതരം ചെടികളുടെയും മറ്റും വിത്തുകള്‍ പാകിയത്.
മലനിരകളിലും താഴ്വരകളിലും അനുയോജ്യമാവുന്ന പ്രാദേശിക സസ്യങ്ങളുടെ 65 ലക്ഷം വിത്തുകളാണ് ഇത്തരത്തില്‍ പാകിയത്. ജബല്‍ ഹഫീത് നാഷണര്‍ പാര്‍ക്ക് റിസര്‍വിന് കീഴിലുള്ള സമര്, ഷോവ, സോറല്‍, അല്ഖ അരി, തമാം എന്നിവിടങ്ങളിലെല്ലാം വിത്തുപാകാന്‍ ഡ്രോണുകളുടെ സഹായം അധികൃതര്‍ സ്വീകരിച്ചു.
മണല്‍കൂനകള്‍ക്ക് പര്യാപ്തമായ പ്രാദേശിക സസ്യങ്ങളുടെ വിത്തുകള്‍ ഖസര്‍ അല്‍ അസറബ് നേച്വര്‍ റിസര്‍വിനു കീഴിലുള്ള അര്ത, റംത്, ഹാധ്, അല്ഖ, തമാം, സബ്ത് എന്നിവിടങ്ങളിലും ഡ്രോണുകള്‍ വിതറി. ഡ്രോണുകള്‍ വിതറിയ വിത്തുകളുടെ വളര്‍ച്ചയും വ്യാപനവും എഐ സാങ്കേതിക വിദ്യകളുടെയും സെന്‍സറുകളുടെയും സഹായത്തോടെ നിരീക്ഷിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു.
അബൂദബി കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന്റെ ഭാഗമായി റെക്കോഡ് വേഗത്തില്‍ എമിറേറ്റില്‍ വലിയ തോതില്‍ വിത്തുകള്‍ വിതറാന്‍ പദ്ധതി തങ്ങളെ സഹായിച്ചുവെന്ന് പരിസ്ഥിതി ഏജന്‍സിക്കു കീഴിലെ ടെറസ്ട്രിയല്‍ ആന്‍ഡ് മറൈന്‍ ബയോഡൈവേഴ്സിറ്റി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

