Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിൽ ഡ്രോൺ ചീളുകൾ പതിച്ചു; പാകിസ്താൻ, നേപ്പാൾ സ്വദേശികളായ ആറ് പേർക്ക് പരിക്ക്

text_fields
bookmark_border
ഐകാഡ് മേഖലയിലാണ് സംഭവം
അബൂദബിയിൽ ഡ്രോൺ ചീളുകൾ പതിച്ചു; പാകിസ്താൻ, നേപ്പാൾ സ്വദേശികളായ ആറ് പേർക്ക് പരിക്ക്
cancel

അബൂദബി: യു.എ.ഇ വ്യോമ പ്രതിരോധ സേനയുടെ പ്രതിരോധത്തിൽ തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അബൂദബിയിൽ ആറ് പേർക്ക് പരിക്ക്. ഐകാഡ് മേഖലയിൽ രണ്ടിടത്താണ് ഡ്രോണിന്‍റെ മൂർച്ചയേറിയ ചീളുകൾ പതിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. സംഭവത്തിൽ പാകിസ്താൻ, നേപ്പാൾ സ്വദേശികൾക്ക് നിസാര പരിക്കേറ്റതായും മീഡിയ ഓഫ് സ്ഥിരീകരിച്ചു. സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അപായ മണികൾ മുഴക്കി താമസക്കാർക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.

എമിറേറ്റിൽ ഇടക്ക് കേൾക്കുന്ന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ വിജയകരമായി തകർക്കുന്നതിന്‍റെ ഫലമായുണ്ടാകുന്നതാണെന്നും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട അതോറിറ്റികൾ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone strikes Abu Dhabi; six people from Pakistan and Nepal injured
Next Story