Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ഡ്രോൺ...

അബൂദബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു; ആർക്കും പരിക്കില്ല

text_fields
bookmark_border
അബൂദബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു; ആർക്കും പരിക്കില്ല
cancel

അബൂദബി: യു.എ.ഇ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതിനെ തുടർന്ന്​ അവശിഷ്ടങ്ങൾ അബൂദബിയിൽ വീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്​ അബൂദബി മീഡിയ ഒഫീസ്​ സ്ഥിരീകരിച്ചു.

ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ‘ഐകാഡ്’ മേഖലയിലെ ഗോഡൗണിലും മുസഫ പ്രദേശത്തെ വാണിജ്യ സ്ഥാപനത്തിലുമാണ്​ വീണത്​. സംഭവത്തിൽ കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്​. ഉടൻ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഥിതി പൂർണ്ണ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.

ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiDrone attackIran US TensionsIran Israel Tensions
News Summary - Drone debris falls in Abu Dhabi; no one injured
Next Story