വീണ്ടും ഡ്രോൺ ആക്രമണങ്ങൾ; ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം
text_fieldsദുബൈ ക്രീക്ക് ഹാർബറിൽ ഡ്രോൺ പതിച്ച കെട്ടിടത്തിൻറെ ദൃശ്യം
ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച് 13ദിനത്തിലും നഗരത്തിലെ ചില ഭാഗങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ദുബൈ ക്രീക്ക് ഹാർബറിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപ്പിടിച്ചതാണ് ആദ്യ സംഭവം. കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്നും തീ പൂർണമായും അണച്ചതായും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. പകൽ ഉച്ചയോടെ അൽ ബദാഅ് പ്രദേശത്തും ഡ്രോൺ ആക്രമണത്തെ അധികൃതർ നേരിടുന്നതായി അധികൃതർ അറിയിച്ചു. പിന്നീട് നഗരത്തിൽ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൻറെ പുറംഭാഗത്ത് വ്യോമ പ്രതിരോധത്തിനിടെ കെട്ടിടത്തിൽ ചീളുകൾ വീണു. ചെറിയ സംഭവമാണുണ്ടായതെന്നും ഇതിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

