അജ്മാൻ സിവില്‍ ഡിഫന്‍സ് 11 ഡ്രോണുകള്‍ വിന്യസിക്കുന്നു
text_fieldsഅജ്മാന്‍: അജ്മാന്‍ എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പ് വരുത്തുന്നതിനായി സിവില്‍ ഡിഫന്‍സ് ഡ്രോണുകള്‍ വിന്യസിക്കുന്നു. വീടുകൾ, വ്യവസായ ശാലകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ ആകാശ നിരീക്ഷണത്തിനായിട്ടാണ് ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുക. 11 ഡ്രോണുകളാണ് ഈ ആവശ്യാര്‍ത്ഥം സിവില്‍ ഡിഫന്‍സ് വിന്യസിച്ചിരിക്കുന്നത്.
ഡ്രോണുകളുടെ സഹായത്താല്‍ തീപിടുത്തം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുരക്ഷാ ലംഘനം സിവിൽ ഡിഫൻസ് ഇൻസ്പെക്ടർമാര്‍ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതേസമയം അജ്മാൻ സിവിൽ ഡിഫൻസ് 11 വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 395 എണ്ണത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പരിശീലനം നല്‍കുക വഴി കഴിഞ്ഞ കാലത്തേക്കാള്‍ അപകടങ്ങള്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയര്‍ അബ്ദുൽ അസീസ് അൽ ശംസി പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നടത്തിയ പരിശോധനയിൽ 1,433 നിയമലംഘകരെ കണ്ടെത്തിയിരുന്നു.സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ വർഷം മുഴുവൻ നീണ്ടു നില്‍ക്കുന്ന പരിശോധന വ്യാപകമാക്കാനും പദ്ധതിയുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
