ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ റാസല്‍ഖൈമയില്‍ നാളെ മുതല്‍ ‘സ്മാര്‍ട്ട്’
text_fieldsറാസല്‍ഖൈമ: ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ റാസല്‍ഖൈമയില്‍ നാളെ മുതല്‍ സ്മാര്‍ട്ട് സംവിധാനം. ജനങ്ങള്‍ക്ക് പണവും സമയവും നഷ്ടമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയുന്ന പുതിയ ഇലക്ട്രോണിക് സംവിധാനമാണ് നടപ്പാക്കുന്നതെന്ന് റാക് പൊലീസ് ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അലി അല്‍ ഗൈസ് പറഞ്ഞു. ഇതിനായി ഒരുക്കിയ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകും. സമൂഹത്തിന് മികച്ച സേവനങ്ങള്‍ ലഭ്യമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രഖ്യാപിത നയത്തിെൻറ ഭാഗമാണ് ഞായറാഴ്ച്ച മുതല്‍ പ്രവൃത്തിതലത്തില്‍ വരുന്ന ലൈസന്‍സുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് ഫ്ലാറ്റ് ഫോമെന്നും ആദില്‍ അലി തുടര്‍ന്നു.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ലൈസന്‍സ് വകുപ്പിെൻറ അനുമതിയുള്ള കൂടുതല്‍ കണ്ണ് പരിശോധന കേന്ദ്രങ്ങളും റാസല്‍ഖൈമയില്‍ തുടങ്ങും. ബെല്‍ഹസ ഡ്രൈവിംഗ് ട്രെയിംഗ് സെൻറര്‍, അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍ സെൻറര്‍, റാക് ആശുപത്രി, സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ സെൻറര്‍, സമീര്‍ ഒപ്റ്റിക്കല്‍സ് തുടങ്ങിയവയാണ് റാക് പൊലീസ് ലൈസന്‍സ് വകുപ്പിെൻറ അനുമതിയുള്ള നിലവിലെ കണ്ണ് പരിശോധന കേന്ദ്രങ്ങള്‍. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ച് രേഖപ്പെടുത്തുന്ന മേല്‍വിലാസത്തില്‍ രണ്ട് ദിവസത്തിനകം കൊറിയര്‍ മുഖാന്തിരം അപേക്ഷകന് ലൈസന്‍സ് ലഭിക്കും വിധമാണ് ‘സ്മാര്‍ട്ട്’ സംവിധാനം സജ്ജമാക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
