റാസല്‍ഖൈമയില്‍ ഡ്രൈവിംഗ് പരിശീലനം നൂതന ശാസ്ത്രീയ സംവിധാനത്തിലേക്ക്
text_fieldsറാസല്‍ഖൈമ: ഡ്രൈവിംഗ് പരിശീലനത്തിന് നൂതന സംവിധാനം ഒരുക്കി മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കാന്‍ റാസല്‍ഖൈമയില്‍ പദ്ധതി. സ്മാര്‍ട്ട് സംവിധാനത്തിലൂടെ പരിശീലനം നല്കി അപകടങ്ങളും ദുരന്തങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് റാക് പൊലീസ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. ഇതിനായി ജനറല്‍ റിസോഴ്സ് അതോറിറ്റിയും ബെല്‍ഹസ ഡ്രൈവിംഗ് സെന്ററും നൂതന രീതിയാണ് ആവിഷ്കരിക്കുന്നത്.
ഡ്രൈവിംഗ് പരിശീലനത്തില്‍ നൂതന രീതികള്‍ നടപ്പാക്കുകയെന്നത് യു.എ.ഇ 2021 വിഷനില്‍ ഉള്‍പ്പെടുന്നതാണെന്ന് ജനറല്‍ റിസോഴ്സ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജമാല്‍ അഹമ്മദ് അല്‍ തായ്ര്‍ അഭിപ്രായപ്പെട്ടു. പുതിയ ആശയങ്ങള്‍ രാജ്യത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷ ഉറപ്പു വരുത്തുന്നതാകണം. സേവനങ്ങളുടെ നവീകരണ പ്രക്രിയകള്‍ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ജീവനക്കാരും ജനങ്ങളും സന്നദ്ധരാകുന്നതിലൂടെ മാത്രമേ ഗുണഫലം രാജ്യത്തിന് ലഭിക്കൂ.
ഇതിലൂടെ സന്തോഷകരമായ സമൂഹ സൃഷ്ടിപ്പ് സാധ്യമാകുമെന്നും ജമാല്‍ അഹമ്മദ് പറഞ്ഞു. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ കാര്യക്ഷമതയുള്ള ഡ്രൈവര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് പബ്ലിക് റിസോഴ്സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ മേയ്സന് മുഹമ്മദ് പറഞ്ഞു. നിരത്തുകളില്‍ ഡ്രൈവിംഗിെൻറ യഥാര്‍ഥ ചിത്രം വരച്ച് കാട്ടിയുള്ള പരിശീലനമാണ് നല്‍കുക. വ്യത്യസ്ത രീതിയിലുള്ള പരിശീലനത്തിലൂടെ മാതൃകാ ഡ്രൈവറെ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. പരിശീലനത്തിന് മുമ്പ് മാനസികശാരീരിക ക്ഷമതയുടെ വിലയിരുത്തല്‍ നടക്കും. റോഡുകള്‍, കുന്നുകള്‍, ഇടനാഴികള്‍, ട്രാഫിക് സിഗ്നലുകള്‍, പാലങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പരിശീലനം നല്‍കിയാകും ഡ്രൈവിംഗ് ടെസ്റ്റിനായുള്ള അനുമതി പത്രം നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
