Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ലും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ലും ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​
cancel

അ​ബൂ​ദ​ബി: കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ബൂ​ദ​ബി​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഡ്രൈ​വി​ങ് ടെ​സ്​​റ്റ്​ ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ടെ​സ്​​റ്റു​ക​ൾ​ക്ക് ഹാ​ജ​രാ​കാ​ൻ അ​സൗ​ക​ര്യ​മു​ള്ള​വ​ർ​ക്ക് തീ​രു​മാ​നം ഏ​റെ ഗു​ണ​ക​ര​മാ​വും. വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ളി​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി സം​വി​ധാ​ന​ത്തി​െൻറ കാ​ര്യ​ക്ഷ​മ​ത​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് വാ​ഹ​ന ലൈ​സ​ൻ​സി​ങ് വി​ഭാ​ഗം സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ ബു​റൈ​ഖ് അ​ൽ അ​മീ​രി പ​റ​ഞ്ഞു.

ഇ​തു​പ്ര​കാ​രം മു​സ​ഫ​യി​ലെ ഡ്രൈ​വേ​ഴ്​​സ്​ എ​ക്‌​സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് ലൈ​സ​ൻ​സി​ങ് സെൻറ​ർ ശ​നി​യാ​ഴ്​​ച​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച ര​ണ്ടു​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. അ​ൽ ഐ​നി​ൽ അ​ഡ്‌​നോ​ക് സേ​ഫ്റ്റി ബി​ൽ​ഡി​ങ്ങി​ലു​ള്ള സേ​വ​ന​കേ​ന്ദ്രം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും ഉ​ണ്ടാ​വും. വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സി​ങ് സ​ർ​വി​സ​സ്, ഡ്രൈ​വേ​ഴ്​​സ്​ ലൈ​സ​ൻ​സി​ങ് സ​ർ​വി​സ​സ്, ഡ്രൈ​വ​ർ എ​ക്‌​സാ​മി​നേ​ഷ​ൻ സ​ർ​വി​സ​സ് സേ​വ​ന​ങ്ങ​ൾ ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച ര​ണ്ടു​വ​രെ ല​ഭ്യ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiSaturdayDriving testFriday
News Summary - Driving test on Fridays and Saturdays in Abu Dhabi
Next Story