65 വയസുകഴിഞ്ഞവർക്ക് ലൈസന്‍സ് പുതുക്കാന്‍ ആരോഗ്യ പരിശോധന
text_fieldsദുബൈ: ദുബൈയില്‍ 65 വയസ് പിന്നിട്ടവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അടുത്ത മാസം മുതൽ ആരോഗ്യ പരിശോധന നിർബന്ധം. ഇതുവരെ ലൈസന്‍സ് പുതുക്കാന്‍ കാഴ്ച ശക്തി പരിശോധനമാത്രമാണ് നിര്‍ബന്ധമായിരുന്നത്. അടുത്തമാസം ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരികഡ്രൈവിങിന് തടസമാകുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനാണ് 65 വയസ് പിന്നിട്ടവര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
ഇവരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി ചുരുക്കിയിട്ടുണ്ടെന്നും ആര്‍ ടി എ ലൈസന്‍സിങ് അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അസ്അദ പറഞ്ഞു. നേരത്തേ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നത്. ഡ്രൈവറുടെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ആർ.ടി.എ കാൾ സെൻറർ, വെബ്സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴി ലൈസന്‍സ് പുതുക്കാം.
മെഡിക്കല്‍ പരിശോധനക്ക് അനുമതിയുള്ള ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പട്ടിക വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ മാസം മുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കം സ്വകാര്യ ഡ്രൈവിങ് തസ്തികയിലുള്ളവര്‍ക്കും എല്ലാവര്‍ഷവും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.ആർ.ടി.എ കാൾ സെൻറർ നമ്പറായ 8009090ൽ വിശദ വിവരങ്ങൾ ലഭ്യമാണ്.