Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈ​വ​റി​ല്ലാ...

ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ അ​ബൂ​ദ​ബി നി​ര​ത്തു​ക​ളി​ലും

text_fields
bookmark_border
ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ അ​ബൂ​ദ​ബി നി​ര​ത്തു​ക​ളി​ലും
cancel

അ​ബൂ​ദ​ബി: ഡ്രൈ​വ​ർ​ര​ഹി​ത ടാ​ക്​​സി​ക​ൾ അ​ബൂ​ദ​ബി​യി​ലെ നി​ര​ത്തു​ക​ളി​ലേ​ക്ക്. അ​ബൂ​ദ​ബി സ്​​മാ​ർ​ട്ട് സി​റ്റി ഉ​ച്ച​കോ​ടി​യി​ൽ വെ​ച്ചാ​ണ് ഡ്രൈ​വ​ർ​​ര​ഹി​ത സ​ർ​വി​സി​നു തു​ട​ക്കം​കു​റി​ച്ച​ത്.

അ​ബൂ​ദ​ബി യാ​സ് ഐ​ല​ൻ​ഡി​ലാ​ണ് ഡ്രൈ​വ​ർ​ര​ഹി​ത ടാ​ക്​​സി​യു​ടെ പ​രീ​ക്ഷ​ണ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. യാ​സ് ഐ​ല​ൻ​ഡി​ലെ ഒ​മ്പ​തി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന് പ​ദ്ധ​തി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ബ​യാ​ന​ത്ത് ക​മ്പ​നി സി.​ഇ.​ഒ ഹ​സ​ൻ അ​ൽ ഹൊ​സ​നി അ​റി​യി​ച്ചു.

മൂ​ന്ന് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും ര​ണ്ട് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഡ്രൈ​വ​റി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ​നി​ന്നും ഷോ​പ്പി​ങ് മാ​ളു​ക​ളി​ൽ​നി​ന്നും യാ​സ് മാ​ളി​ലെ ഓ​ഫി​സു​ക​ളി​ൽ​നി​ന്നു​മാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ഈ ​മാ​സം അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ​ർ​ര​ഹി​ത ടാ​ക്​​സി സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി സ​ർ​വി​സി​െൻറ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ബ​യാ​ന​ത്തു​മാ​യി മു​നി​സി​പ്പാ​ലി​റ്റി, ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് നേ​ര​ത്തേ ക​രാ​റൊ​പ്പി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driverless taxi
News Summary - Driverless taxis are also available at Abu Dhabi
Next Story