Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ കടൽ...

അബൂദബിയിൽ കടൽ നിരീക്ഷണത്തിന്​ ഡ്രൈവറില്ലാ ബോട്ടുകൾ

text_fields
bookmark_border
അബൂദബിയിൽ കടൽ നിരീക്ഷണത്തിന്​ ഡ്രൈവറില്ലാ ബോട്ടുകൾ
cancel

അബൂദബി: കടലിൽ സ്വയം നിയന്ത്രണ നിരീക്ഷണ ബോട്ടിന്‍റെ പരീക്ഷണ ഓട്ടത്തിന്​​ തുടക്കമിട്ട്​ അബൂദബി. സമുദ്ര മേഖലയിൽ സ്മാർട്ട്​ ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി​ അബൂദബി സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) ആണ്​​ 23 അടി നീളമുള്ള സ്വയം നിയന്ത്രിത നിരീക്ഷണ ബോട്ട്​ പരീക്ഷിച്ചത്​.

അബൂദബി നിക്ഷേപ ഓഫിസ്, ബ്ലൂ ഗള്‍ഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇന്‍റിലിജന്‍റ്​ സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. മുസഫ പോലുള്ള കടൽതീര നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നാണ് സ്വയം നിയന്ത്രണ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതിലൂടെ സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാകും. എമിറേറ്റിലെ സ്മാര്‍ട്ട് മൊബിലിറ്റി അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്​ ലക്ഷ്യം.

അബൂദബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിരീക്ഷണവും നിയമം നടപ്പാക്കലും ശക്​തിപ്പെടുത്താൻ​ സ്വയംനിയന്ത്രിത ബോട്ടുകൾ കൂടുതൽ സഹായകമാവുമെന്നാണ്​ വിലയിരുത്തൽ. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധിയെയും സ്വയംനിയന്ത്രിത സംവിധാനങ്ങളെയും സമന്വയിപ്പിച്ച് 2026ഓടെ സ്മാര്‍ട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്‍റെയും ആഗോള കേന്ദ്രമാക്കി അബൂദബിയെ മാറ്റുകയാണ്​ ലക്ഷ്യം.

2025ന്‍റെ അവസാനത്തിൽ അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സര്‍വീസസ് ആദ്യ നിര്‍മിത ബുദ്ധി സ്വയം നിയന്ത്രിത കപ്പലുകള്‍ രാജ്യത്ത്​ അവതരിപ്പിച്ചിരുന്നു. നൂതന റഡാറുകളും കാമറാ സംവിധാനങ്ങളും ഘടിപ്പിച്ച നിരീക്ഷണ, പ്രതിരോധ ബോട്ടായ ഹൈഡ്രയെ അല്‍സീര്‍ മറൈനും അവതരിപ്പിച്ചിരുന്നു. എഡ്ജി ഗ്രൂപ്പിന്‍റെ ഭാഗമായ അബൂദബി ഷിപ് ബില്‍ഡിങ്ങും നൂതനമായ പട്രോളിങ്​, പ്രതിരോധ കപ്പലുകള്‍ നിര്‍മിച്ചുവരികയാണ്​.

സമുദ്ര സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട്​ യുമെക്‌സ് ഈ വർഷം തുടക്കത്തിൽ നിര്‍മിത ബുദ്ധി സാ​ങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച ആളില്ലാ ജലോപരിതല കപ്പലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പരിശോധനകളും പൊതുജന അവബോധവും ശക്തിപ്പെടുത്തുന്നതിനായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അബൂദബി ഹസാര്‍ഡസ് മെറ്റീരിയല്‍സ് മാനേജ്‌മെന്‍റ്​ കേന്ദ്രവും സേഫ്റ്റി പട്രോള്‍, റഖീബ് പട്രോള്‍ എന്നിവയ്ക്കു തുടക്കം കുറിച്ചിരുന്നു. പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ജലപാതകളുടെയും തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെയും സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നയങ്ങളുടെ ഭാഗമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiBoatsdriverless
News Summary - Driverless boats for maritime surveillance in Abu Dhabi
Next Story