അപകടത്തിൽനിന്ന് വയോധികനെ രക്ഷിച്ച ഡ്രൈവർക്ക് ആദരം
text_fieldsഅപകടത്തിൽനിന്ന് വയോധികനെ രക്ഷിച്ച ഡ്രൈവറെ അജ്മാൻ പൊലീസ് ആദരിക്കുന്നു
അജ്മാന്: അപകടത്തിൽനിന്ന് വയോധികനെ രക്ഷിച്ച ടാക്സി ഡ്രൈവറെ അജ്മാൻ പൊലീസ് ആദരിച്ചു. അജ്മാനിലെ മുഷൈരിഫ് പ്രദേശത്ത് വാഹനാപകടത്തിൽപ്പെട്ട ഒരു വയോധികന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിലൂടെയുണ്ടായ മാനുഷിക പ്രവർത്തനത്തെയും പെട്ടെന്നുള്ള പ്രതികരണത്തെയും മുന്‍നിര്‍ത്തിയാണ് അജ്മാൻ പൊലീസ് ജനറൽ കമാൻഡ് ടാക്സി ഡ്രൈവറെ ആദരിച്ചത്.
ഉദാത്തമായ മാനുഷിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും പ്രതിഫലിപ്പിക്കുന്ന ഡ്രൈവറുടെ പ്രവർത്തനങ്ങളെ ട്രാഫിക് എൻജിനീയറിങ് വിഭാഗം മേധാവി ലെഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ മത്റൂഷി പ്രശംസിച്ചു. അത്തരം പോസിറ്റിവ് പെരുമാറ്റങ്ങൾ റോഡ് സുരക്ഷ വർധിപ്പിക്കുകയും സമൂഹത്തിലെ അംഗങ്ങളുമായുള്ള സഹകരണത്തിന് മാതൃക സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന വ്യക്തിഗത ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനുമുള്ള അജ്മാൻ പൊലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ബഹുമതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസിന്റെ നടപടിയില്‍ ഡ്രൈവർ ഷാ ഒമർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

