135 കിലോമീറ്റർ വേഗത: ഡ്രൈവർക്ക് 5000 ദിർഹം പിഴ
text_fieldsദുബൈ: ശൈഖ് സായിദ് റോഡിൽ വാഹനവുമായി അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് ദുബൈ ട്രാഫിക് കോടതി 5,000 ദിർഹം പിഴ ചുമത്തി. പ്രതിയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. അറബ് പൗരനെതിരെയാണ് കോടതി നടപടി. അബൂദബിയിലേക്ക് 135 കിലോമീറ്റർ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചത്.
പ്രതിയുടെ നടപടി മറ്റ് റോഡ് ഉപഭോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലായിരുന്നുവെന്ന് കോടതി കണ്ടെത്തി. പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അമിത വേഗതയിലാണ് ഇയാൾ മറ്റ് വാഹനങ്ങളെ മറികടന്നിരുന്നതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. സുരക്ഷിത അകലം പാലിക്കാതെ ഉയർന്ന പ്രകാശക്ഷമതയുള്ള ലൈറ്റുകൾ തെളിച്ചുകൊണ്ടുള്ള ഇയാളുടെ യാത്ര മറ്റ് യാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

