Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജയില്‍ ലോറിക്ക്...

ഷാര്‍ജയില്‍ ലോറിക്ക് തീപിടിച്ച്  ഡ്രൈവര്‍ വെന്ത​ുമരിച്ചു

text_fields
bookmark_border
ഷാര്‍ജയില്‍ ലോറിക്ക് തീപിടിച്ച്  ഡ്രൈവര്‍ വെന്ത​ുമരിച്ചു
cancel
ഷാര്‍ജ: ശനിയാഴ്ച എമിറേറ്റ്സ് റോഡില്‍ റഹ്മാനിയ ഇൻറര്‍ ചെയിഞ്ചിന് സമീപം ചരക്ക് ലോറിക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചതായി പൊലീസ് അറിയിച്ചു. വൈകീട്ട് നാല് മണിക്കാണ് അപകടം നടന്നത്. പെട്ടെന്ന് തീപിടിക്കുന്ന  വസ്തുക്കളായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നതെന്ന് ഷാര്‍ജ പൊലീസിലെ ഗതാഗത ബോധവത്കരണ വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്​ദുല്‍ റഹ്മാന്‍ ഖത്തര്‍ പറഞ്ഞു. അപകടം അറിഞ്ഞ ഉടനെ സിവിൽ ഡിഫന്‍സ് വിഭാഗം പാഞ്ഞത്തെി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല. രാസപദാര്‍ഥങ്ങള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ലോറി നിമിഷങ്ങള്‍ക്കകം കത്തി ചാമ്പലാകുകയായിരുന്നു. സംഭവ സമയം റോഡില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. 
കൂടുതലും ചരക്ക് വാഹനങ്ങളായിരുന്നു. ഇവയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ തിരിച്ച് വിടുകയായിരുന്നു. ലോറിക്ക് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇത്തരം വാഹനങ്ങളില്‍ തീ പിടിക്കുമ്പോള്‍ സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഉണ്ടാവാറുണ്ട്. തീ പിടിച്ച വാഹനത്തില്‍ അതുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഏറെ നേരമാണ് ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചത്. പതിവായി അപകടങ്ങള്‍ നടക്കുന്ന റോഡുകൂടിയാണിത്. യാത്ര വാഹനങ്ങളേക്കാളേറെ ചരക്ക് വാഹനങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. മരിച്ചത് ഏഷ്യന്‍ ഡ്രൈവറെന്നാണ് സൂചന. വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. 
Show Full Article
TAGS:lorry fire
News Summary - driver burned died by lorry fire-uae-gulfnews
Next Story