Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​പ​ക​ട​ക​ര​മാ​യ...

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel

അ​ബൂ​ദ​ബി: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​റെ അ​ബൂ​ദ​ബി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ക​ലം പാ​ലി​ക്കാ​തെ​യും അ​രി​കി​ല്‍നി​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ഓ​വ​ര്‍ടേ​ക്കി​ങ് ന​ട​ത്തി​യും മ​റ്റു വാ​ഹ​ന​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ ദൃ​ശ്യം പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​മി​ല്ലാ​തെ റോ​ഡി​ന്റെ വ​ശ​ത്തു​നി​ന്ന് ഓ​വ​ര്‍ടേ​ക്കി​ങ് ചെ​യ്യു​ന്ന​ത് 1000 ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ ആ​റു ബ്ലാ​ക്ക് പോ​യ​ന്റും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്. ഇ​ത​ര വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് അ​ക​ലം​പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന് 400 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് ശി​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEDriver arrested
News Summary - Driver arrested- U.A.E
Next Story