വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവർ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറെ മിനിറ്റുകൾക്കകം പിടികൂടി റാസൽഖൈമ പൊലീസ്. വ്യാഴാഴ്ച പുലർച്ചെ 5.42ന് റാസൽഖൈമയിലെ അന്നാബ ഏരിയയിൽ നടന്ന അപകടത്തിൽ ഏഷ്യൻ വംശജനായ 67കാരന് ഗുരുതര പരിക്കേറ്റിരുന്നു.
അപകടം നടത്തിയ വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ അപകടസ്ഥലത്ത് എത്തിയ പൊലീസ് സ്മാർട്ട് കാമറ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
37കാരനായ ഡ്രൈവറാണ് അറസ്റ്റിലായതെന്ന് റാസൽഖൈമ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ. മുഹമ്മദ് അബ്ദുല്ല അൽ ബഹർ പറഞ്ഞു. പ്രതിയെ നിയമനടപടിക്കായി പ്രോസിക്യൂഷന് കൈമാറും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

