യുവതിയെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവർ പിടിയിൽ
text_fieldsഷാർജ: യുവതിയെ ഇടിച്ചിട്ട് നിർത്താതെപോയ വാഹനത്തിന്റെ ഡ്രൈവറെ 48 മണിക്കൂറിനകം ഷാർജ പൊലീസ് പിടികൂടി. കിങ് ഫൈസൽ സ്ട്രീറ്റിൽ രണ്ടു ദിവസം മുമ്പായിരുന്നു അപകടം.
യുവതിയെ ഇടിച്ച് തെറിപ്പിച്ചശേഷം ഡ്രൈവർ വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത ഷാർജ പൊലീസ് ട്രാക്കിങ് സംവിധാനവും സ്മാർട്ട് കാമറയും ഉപയോഗിച്ച് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റുചെയ്ത പൊലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
ഷാർജയിൽ അപകടത്തെ തുടർന്ന് പരിക്കേൽക്കുന്ന സംഭവങ്ങളിൽ വാഹനം നിർത്താതെപോയാൽ ജയിൽശിക്ഷയോ ചുരുങ്ങിയത് 20,000 ദിർഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. അപകടം നടന്നാൽ ഡ്രൈവർ ഉടൻ വിവരം പൊലീസിൽ അറിയിക്കണമെന്നാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

