അല്‍നഹ്ദ സെൻററിൽ ഡ്രൈവ് ത്രൂ പി.സി.ആർ പരിശോധന സൗകര്യം
text_fieldsഅല്‍നഹ്ദ സെൻററിൽ ഡ്രൈവ് ത്രൂ പി.സി.ആർ പരിശോധന ആരംഭിച്ചപ്പോൾ
ദുബൈ: ഖിസൈസ് അല്‍നഹ്ദ സെൻററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ പി.സി.ആർ കോവിഡ് പരിശോധന കേന്ദ്രത്തിന് തുടക്കമായി. ദുബൈ ആരോഗ്യ വകുപ്പിെൻറ അംഗീകാരത്തോടെയാണ് കോവിഡ് പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
വാഹനത്തിൽ നിന്നിറങ്ങാതെ പരിശോധന നടത്താമെന്നതാണ് സെൻററിെൻറ പ്രത്യേകത. കുടുംബവുമായി വന്ന് യാത്രക്കും മറ്റുമായി പി.സി.ആർ പരിശോധന നടത്തുന്നവർക്ക് കേന്ദ്രം വലിയ ആശ്വാസമാകും. 110 ദിർഹമാണ് ഫീസ്. സാമ്പിൾ എടുത്ത് 12 മുതല്‍ 24 മണിക്കൂറിനകം ഫലം ലഭ്യമാക്കും.
കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള യു.എ.ഇ സർക്കാർ നിര്‍ദേശമനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് ഡ്രൈവ് ത്രൂ സെൻറർ ആരംഭിക്കുന്നതെന്ന് അല്‍നഹ്ദ സെൻറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോൾഡൻ വിസയുമായി ബന്ധപ്പെട്ട സേവനങ്ങളും അൽ നഹ്ദ സെൻററിൽ ആരംഭിക്കുമെന്നും അറിയിച്ചു.
അൽനഹ്ദ സെൻററിൽ ദുബൈ ഇക്കണോമിക് ഡെവലപ്മെൻറ്, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ സിവിൽ ഡിഫൻസ്, ഇമിഗ്രേഷൻ കൗണ്ടർ, ദുബൈ പബ്ലിക് നോട്ടറി, ദുബൈ കോർട്ട് തുടങ്ങിയ സർക്കാർ സേവനങ്ങൾ നിലവിലുണ്ട്. കോവിഡ് പരിശോധന കൂടി ആരംഭിച്ചതിലൂടെ കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് അൽനഹ്ദ സെൻറർ മാനേജ്മെൻറ് അംഗങ്ങൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, എം.ഡി റിസാബ് അബ്ദുല്ല, സി.ഇ.ഒ നബീൽ അഹമ്മദ് മുഹമ്മദ്, എക്സി. ഡയറക്ടർ റാശിദ് ബിൻ അസ്ലം, ജി.എം. ഷമീം യൂസഫ്,എസ്.ആർ.എൽ ലബോറട്ടറി ഡയറക്ടർ ഡോ. ഉദയ് സുദാൽകർ, മാർക്കറ്റിങ് മാനേജർ ടി. പ്രസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

