കുടിവെള്ള ബോട്ടിലിെൻറ നിലവാരം ഉറപ്പാക്കാൻ ദുബൈ നഗരസഭയുടെ സ്മാർട്ട് ട്രാക്കിങ്
text_fieldsദുബൈ: വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന അഞ്ച് ഗ്യാലൻ ശേഷിയുള്ള കുടിവെള്ള ബോട്ടിലുകളുടെ വൃത്തിയും നിലവാരവും ഉറപ്പുവരുത്തി ഉപയോക്താക്കളുടെ സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ ഉതകുന്ന സ്മാർട്ട് ട്രാക്കിങ് സംവിധാനവുമായി ദുബൈ നഗരസഭ. ദുബൈയിൽ ഉൽപാദനമോ വിതരണമോ വിൽപനയോ നടത്തുന്ന വാട്ടർ ബോട്ടിൽ കമ്പനികളെല്ലാം ഏപ്രിൽ ഒന്നു മുതൽ സ്മാർട്ട് കൺട്രോൾ സംവിധാനം നടപ്പിൽ വരുത്തണമെന്ന് ദുബൈ നഗരസഭ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജിറി പറഞ്ഞു.
ഒാരോ ബോട്ടിലിെൻറയും നിർമാണ സമയത്തു തന്നെ ലേസർ കോഡുള്ള ലേബൽ പതിക്കും. നോട്ടുകളിലെ സുരക്ഷാ മാർക്കിങ് പോലെ ശക്തവും തിരുത്തലുകൾ നടത്താൻ കഴിയാത്തവയുമാണ് ഇൗ ലേബലുകൾ. ബോട്ടിലിെൻറ നിർമാണ തീയതി, എത്ര തവണ വെള്ളം നിറച്ചു തുടങ്ങിയ ഗുണമേൻമാ വിവരങ്ങളെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാവുമെന്ന് പരിസ്ഥിതി^ആരോഗ്യ^സുരക്ഷാ അസി. ഡയറക്ടർ ജനറൽ ഖാലിദ് ശരീഫ് അൽ അവാദി വ്യക്തമാക്കി. “Water SmarTrace” എന്ന ആപ്പ് മുഖേന ഉപഭോക്താക്കൾക്ക് ഇൗ വിവരങ്ങൾ സ്കാൻ ചെയ്തറിയാം. തൃപ്തികരമായ നിലവാരമില്ലെങ്കിലും മറ്റും ഇക്കാര്യം റിപ്പോർട്ട് ചെയ്യാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
