ചേതന പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ഡി.ആര്.സി.സി ജേതാക്കള്‍
text_fieldsറാക് ചേതന പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഡി.ആര്.സി.സി ടീം ട്രോഫിയുമായി സംഘാടകര്‍ക്കൊപ്പം
റാസല്‍ഖൈമ: റാക് ചേതനയുടെ ആഭിമുഖ്യത്തിൽ നടന്ന സി.പി.എൽ സീസൺ 3ൽ 24 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ ഇ.എസ് ഗ്ലോബലിനെ പരാജയപ്പെടുത്തി ഡി.ആർ.സി.സി ജേതാക്കളായി. വുമൺസ് എഡിഷനിൽ അഞ്ച് ടീമുകൾ മാറ്റുരച്ചമത്സരത്തിൽ റോയൽ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ടീം സ്പാർട്ടൻസ് ജേതാക്കളായി. റാസൽ ഖൈമ കിക്ക് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ യു.എ.ഇ വുമൺസ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും യു.എ.ഇ വുമൺസ് ക്രിക്കറ്റ് ഡെവലപ്മെന്റ് ഓഫിസറുമായ മിസ് ചായ മുഗൾ സമ്മാനിച്ചു.
വിവിധ സംഘടന ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിന് ലോക കേരളസഭ അംഗവും ചേതന രക്ഷാധികാരിയുമായ മോഹനൻ പിള്ള, സെക്രട്ടറി പ്രസൂൺ, പ്രസിഡന്റ് സബീന റസ്സൽ, sജോയന്റ് സെക്രട്ടറി ഷാജി കായക്കൊടി, വൈസ് പ്രസിഡന്റ് അഹമ്മദ്, ട്രഷറർ പ്രസാദ്, വനിതാവേദി കൺവീനർ ലെസി സുജിത്, ആർട്ട് കൺവീനർ ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. അവതാരക ഷെറി വർഗീസ് സ്വാഗതവും സ്പോർട്സ് കൺവീനർ അബ്ദുൽ അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

