ചിത്രരചന മത്സരം
text_fieldsദുബൈ: മഹാത്മാ ഗാന്ധിയുടെ 155ാമത് ജന്മദിനത്തോടനുബന്ധിച്ച് ‘കുട്ടികളുടെ ബാപ്പു’ എന്നപേരില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചന മത്സരം നടത്തുമെന്ന് ഇന്‍കാസ് ദുബൈ ആലപ്പുഴ ജില്ല ഭാരവാഹികള്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഗൂഗിള്‍ ഫോം വഴി പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 056 553 9960 , 052 751 3608, 058 800 9769 നമ്പറില്‍ ബന്ധപ്പെടണം.
മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചു. പ്രസിഡന്റ് അന്‍ഷാദ് ബഷീര്‍, ജന.സെക്രട്ടറി, റെജി കാസിം പാറയില്‍, ട്രഷറര്‍ ബിനോ ലോപ്പസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

