ചിത്രരചന പഠനക്ലാസ് സംഘടിപ്പിച്ചു
text_fieldsചേതന റാസല്‍ഖൈമ ബാലവേദി സംഘടിപ്പിച്ച ചിത്രരചന ക്ലാസിന് കാരക്ക മണ്ഡപം വിജയകുമാര്‍ നേതൃത്വം നല്കുന്നു
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമ ബാലവേദി കുട്ടികള്‍ക്കായി ചിത്രരചന പരിശീലന ക്ലാസും ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. ഗ്രന്ഥകര്‍ത്താവ് കാരക്ക മണ്ഡപം വിജയകുമാര്‍ ക്ലാസെടുത്തു. 75ഓളം കുട്ടികള്‍ പങ്കെടുത്തു. വിജയകുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. ചേതന രക്ഷാധികാരി മോഹനന് പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സബീന റസല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിജയകുമാറിന് പ്രശസ്തിഫലകം നല്കി ആദരിച്ചു. വനിത കണ്‍വീനര്‍ ലെസി സുജിത്ത്, ബിജു കൊട്ടില, അഖില സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ഷാജി കായക്കൊടി സംസാരിച്ചു. ബാലവേദി കണ്‍വീനര്‍ ആഷ്യ റേച്ചല്‍ സ്വാഗതവും ജോയന്റ് കണ്‍വീനര്‍ റഷ ഫാത്തിമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

