ചിത്രം ശൈഖ് സുല്‍ത്താന്‍ കൈപറ്റി; ഗോപികക്ക് സ്വപ്ന സാഫല്യം
text_fieldsഷാര്‍ജ: മനസില്‍ ഏറെ നാളായി താലോലിച്ച് കൊണ്ട് നടക്കുന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് ഗോപിക. അതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ആയപ്പോള്‍ മധുരം ഇരട്ടിയായി. ഇവര്‍ വരച്ച ഷാര്‍ജ ഭരണാധികാരിയുടെ ചിത്രം അവിചാരിതമായി ഭരണാധികാരി തന്നെ നേരിട്ട് കൈപറ്റുകയായിരുന്നു.
ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ ചിത്രം അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ ഏറെക്കാലമായി പരിശ്രമിക്കുകയായിരുന്നു ബി.ബി.എ വിദ്യാര്‍ഥിനിയായ ഗോപിക. പക്ഷെ, അവസരം ഒത്തുവന്നത് ഷാര്‍ജ പുസ്തകോല്‍സവത്തിലാണ്. നേരത്തേ ദുബൈ കിരീടാവകാശി ശൈഖ് ഹംദാെൻറ ചിത്രവും ഗോപികക്ക് നേരിട്ട് നല്കാന് അവസരം കിട്ടിയിരുന്നു. പത്തനംതിട്ട സ്വദേശി രതികുമാറിന്െറയും ഷീലയുടെയും മകളാണ് ഗോപിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
