ഡോ. ജോർജ് മാത്യുവിന്റെ ഭാര്യ വൽസ മാത്യു അൽഐനിൽ അന്തരിച്ചു
text_fieldsഅൽ ഐൻ: യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളിയായ അൽഐൻ മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. ജോർജ് മാത്യുവിന്റെ ഭാര്യ വൽസ മാത്യു (79) അൽഐനിൽ അന്തരിച്ചു.
1945ൽ യമനിലെ ഏദനിലാണ് കെ.എം. ബഞ്ചമിൻ-തങ്കമ്മ ജോൺ ദമ്പതികളുടെ മകളായി വൽസ ജനിച്ചത്. 1964ൽ സെന്റ് തെരാസസ് കോളജിൽ നിന്ന് ശാസ്ത്രത്തിൽ ബിരുധം നേടി. 1966ൽ ആയിരുന്നു ഡോ. ജോർജ് മാത്യുവുമായുള്ള വിവാഹം. 1967 ലാണ് അൽ എനിലെത്തുന്നത്.
2004 ൽ ഡോ. ജോർജ് മാത്യൂവിനും കുടുംബത്തിനും യു.എ.ഇ സർക്കാർ പൗരത്വം നൽകിയിരുന്നു. അൽഐനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനായി ക്രിയാത്മക ഇടപെടൽ നടത്തിയിരുന്ന വൽസ, ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഭർത്താവ് ഡോ. ജോർജ് മാത്യൂവും മകളും അൽഐനിൽ തന്നെയുണ്ട്. മാർച്ച് 3 തിങ്കളാഴ്ച അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

