ഡോ. തുംബെ മൊയ്തീന് ഓണററി ഡോക്ടറേറ്റ്
text_fieldsഡോ. തുംബെ മൊയ്തീൻ പോളണ്ടിലെ ലൂബ്ലിൻ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നു
അജ്മാൻ: തുംബെ ഗ്രൂപ് സ്ഥാപകനും പ്രസിഡന്റുമായ ഡോ. തുംബെ മൊയ്തീന് പോളണ്ടിലെ പ്രശസ്തമായ ലൂബ്ലിൻ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ആരോഗ്യപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ നടത്തിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. തുംബെ മൊയ്തീന്റെ അഞ്ചാമത്തെ ബഹുമതിയാണിത്. പശ്ചിമേഷ്യയിലെ ആദ്യ സ്വകാര്യ അക്കാദമിക് ഹെൽത്ത് സിസ്റ്റവും ഏറ്റവും വലിയ സ്വകാര്യ മെഡിക്കൽ യൂനിവേഴ്സിറ്റിയും സ്ഥാപിക്കുകയും തുംബെ ഗ്രൂപ്പിനെ ആഗോള മാതൃകയായി മാറ്റിയതുമാണ് അംഗീകാരത്തിന് കാരണം.
തുംബെ ഗ്രൂപ് നിലവിൽ 175ലധികം രാജ്യങ്ങളിലെ ചികിത്സയും ഗവേഷണ മികവും മെഡിക്കൽ പരിശീലനവും നൽകിവരുന്നു. തുംബെ ഇന്റർനാഷനൽ റിസർച് ഗ്രാൻഡ് (ടി.ഐ.ആർ.ജി) മുഖേന പ്രതിവർഷം 30 ലക്ഷം ദിർഹം നിക്ഷേപിക്കുന്ന ഗവേഷണ മേഖലകളിൽ അർബുദം, ഇമ്യൂണോളജി, ആരോഗ്യ രംഗത്തെ എ.ഐ, പ്രിസിഷൻ മെഡിസിൻ തുടങ്ങിയവയിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഞങ്ങളുടെ ജോലി മറ്റുള്ളവർക്ക് സ്വപ്നം കാണാനും വളരാനുമുളള പ്രചോദനമായാൽ അത് വിജയമാണെന്ന് തുംബെ മൊയ്തീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

