ഡോ. തുംബെ മൊയ്തീന് മണിപ്പാൽ അക്കാദമിയുടെ ന്യൂ ഇയർ അവാർഡ്
text_fieldsഡോ. തുംബെ മൊയ്തീന് ന്യൂ ഇയർ അവാർഡ് 2026 സമ്മാനിക്കുന്നു
ദുബൈ: തുംബെ ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. തുംബെ മൊയ്തീന് മണിപ്പാൽ അക്കാദമി ഓഫ് ജനറൽ എജുക്കേഷൻ(എ.ജി.ഇ), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ(എം.എ.എച്ച്.ഇ) എന്നിവയും സഹസ്ഥാപനങ്ങളും ചേർന്ന് നൽകുന്ന ന്യൂ ഇയർ അവാർഡ് 2026 സമ്മാനിച്ചു.
ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളുമായി ബന്ധപ്പെട്ട് സമൂഹ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതാണ് പുരസ്കാരം. ആരോഗ്യസംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക സേവനം എന്നിവയിലെ നേതൃത്വപരമായ പങ്കിനാണ് ഡോ. തുംബെ മൊയ്തീനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
1997ൽ തുംബെ ഗ്രൂപ്പ് സ്ഥാപിക്കുകയും ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് തുടക്കം കുറിക്കുകയും ചെയ്ത ഡോ. മൊയ്തീൻ, അന്താരാഷ്ട്ര തലത്തിൽ അക്കാദമിക് ആശുപത്രികളും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും ഉൾപ്പെടുന്ന നിരവധി സംവിധാനങ്ങളാണ് രൂപപ്പെടുത്തിയത്. അവാർഡ് വ്യക്തിപരമായ നേട്ടമെന്നതിലുപരി, സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളുടെ പ്രതിഫലനമാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

