ഡോ. സണ്ണി കുര്യന് ഷാർജ എക്സലൻസ് പുരസ്കാരം
text_fieldsഡോ. സണ്ണി ഗ്രൂപ് ചെയർമാൻ ഡോ. സണ്ണി കുര്യൻ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
ഷാർജ: ഡോ. സണ്ണി ഗ്രൂപ് ചെയർമാൻ ഡോ. സണ്ണി കുര്യന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 2024ലെ ഷാർജ എക്സലൻസ് പുരസ്കാരം.എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയിൽനിന്ന് ഡോ. സണ്ണി അവാർഡ് സ്വീകരിച്ചു.ഷാർജ എക്സലൻസ് പുരസ്കാരത്തിന്റെ ഈ വർഷത്തെ 17 ജേതാക്കളിൽ ഏക ഇന്ത്യക്കാരനാണ് ഡോ. സണ്ണി. ആദ്യകാല ശിശുരോഗ വിദഗ്ധൻ എന്ന നിലയിൽ യു.എ.ഇയുടെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖൻ എന്ന നിലയിലാണ് പുരസ്കാരത്തിന് അർഹനായത്.
ആരോഗ്യമേഖലക്ക് പുറമെ മറ്റു പല വ്യവസായമേഖലകളിലും സാന്നിധ്യവും സ്വാധീനവുമുള്ള വാണിജ്യ ശൃംഖലയായി ഡോ. സണ്ണി ഗ്രൂപ് ഇന്ന് വളർന്നിട്ടുണ്ട്. ഷാർജ ചേംബറിൽനിന്ന് ലഭിച്ച ഈ ബഹുമതി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഡോ. സണ്ണി ഗ്രൂപ്പിൽ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുന്ന ഓരോ ജീവനക്കാരനും അവകാശപ്പെട്ടതാണ് ഈ ബഹുമതിയെന്നും ഡോ. സണ്ണി കുര്യൻ പറഞ്ഞു. ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഷാർജ എക്സലൻസ് അവാർഡ് നേടിയവരെയും ആദരിച്ചു. കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ് ഡോ. സണ്ണി കുര്യൻ. ഭാര്യ: ഡോ. മീര ഗോപി കുര്യൻ. മക്കൾ: ഡോ. ശ്വേത കുര്യൻ, ശിഖ കുര്യൻ. മുൻ ധനമന്ത്രി കെ.എം. മാണിയുടെ കൊച്ചുമകൻ പോൾ മരുമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

