Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ഷറഫുദീൻ...

ഡോ. ഷറഫുദീൻ കടമ്പോട്ടിന് സ്വീകരണം നൽകി

text_fields
bookmark_border
ഡോ. ഷറഫുദീൻ കടമ്പോട്ടിന് സ്വീകരണം നൽകി
cancel
camera_alt

ഡോ. ഷറഫുദീൻ കടമ്പോട്ടിനെ ശാന്തി സദനം ദുബൈ ചാപ്റ്റർ ഭാരവാഹികൾ സ്വീകരിക്കുന്നു

ദുബൈ: ഹ്രസ്വ സന്ദർശനാർഥം ദുബൈയിൽ എത്തിയ പ്രമുഖ സൈക്കോളജിസ്റ്റും ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് അഡ്‌വാൻസ്ഡ് സ്റ്റഡീസ് (സിറാസ്) ഡയറക്ടറുമായ ഡോ. ഷറഫുദീൻ കടമ്പോട്ടിനും സെക്രട്ടറി ഹമീദിനും ശാന്തി സദനം ദുബൈ ചാപ്റ്റർ ഭാരവാഹികളായ അസീസ് സുൽത്താൻ, നിഷാദ് മൊയ്‌തു, സാജിദ് പുറത്തോട്ട്, ഷംസീർ വി.കെ, മൊയ്തീൻ പട്ടായി എന്നിവർ ചേർന്ന് സ്വീകരണം നൽകി.

ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സമഗ്ര വികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ മാതൃകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനും വിദ്യാസദനം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പ്രചാരണാർഥമാണ് ഇവർ ദുബൈയിൽ എത്തിയത്. ഭിന്നശേഷി മേഖലയിലെ ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമാണ് സിറാസ് മേപ്പയ്യൂരിൽ വിഭാവനം ചെയ്യുന്നത്. ബന്ധപ്പെടേണ്ട നമ്പർ: +971 55 177 9885, +91 9072223191.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - dr. sharafudeen welcomed by santhi sadnanam dubai chapter
Next Story