ഡോ. ഷംഷീർ വയലിലിന് യു.എ.ഇ ഗോൾഡ് കാർഡ്
text_fieldsഅബൂദബി: വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലി ന് യു.എ.ഇയുടെ സ്ഥിരതാമസ വിസയായ ഗോൾഡ് കാർഡ്. ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഫെ ഡറൽ അതോറിറ്റി തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് ഗോൾഡ് കാർഡ് അനുവദിച്ചത്. ഗോൾഡ് കാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ.
10000 കോടി ദിർഹമോ അതിൽ കൂടുതലോ നിക്ഷേപമുള്ളവർക്കാണ് യു.എ.ഇ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. ഗോൾഡ് കാർഡ് ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതിയായ സന്തോഷമുണ്ടെന്നും ഡോ. ഷംഷീർ പറഞ്ഞു. യു.എ.ഇ സർക്കാറിനോടും ഭരണാധികാരികളോടും നന്ദിയും കടപ്പാടുമുണ്ട്. യു.എ.ഇയിലേക്ക് നിക്ഷേപം ആകർഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിതെന്നും ഡോ. ഷംഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
