ഡോ. സഫിയ ബാവുണ്ണി നാട്ടില്‍ നിര്യാതയായി
text_fieldsഷാര്‍ജ: ഷാര്‍ജയിലെ അറിയപ്പെടുന്ന അധ്യാപികയും പ്രഭാഷകയുമായ മലപ്പുറം എടപ്പാള്‍ കാടഞ്ചേരി കറുത്തേടത്ത് പറമ്പില്‍ ഡോ. സഫിയ ബാവുണ്ണി (54) നാട്ടില്‍ നിര്യാതയായി. വെള്ളിയാഴ്ച ആശുപത്രിയിലായിരുന്നു മരണം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വിവാഹത്തെതുടർന്ന് പഠനം മുടങ്ങിയ അവർ ഭര്‍ത്താവ് സൈതലവി മൗലവിക്കൊപ്പം പ്രവാസ ഭൂമിയിലെത്തി പഠനം തുടരുകയായിരുന്നു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ബിരുദങ്ങളാണ് ഈ മലയാളി വീട്ടമ്മ സ്വന്തമാക്കിയത്. ആദ്യം അഫ്ദലുല്‍ ഉലമ പൂർത്തിയാക്കി. ബി.എ ഓണേഴ്സ് നേടിയ ശേഷം അമേരിക്കയിലെ പ്രസ്റ്റണ്‍ സർവകലാശാലയുടെ അജ്മാന്‍ സെൻററില്‍ നിന്ന് ബി.എ.ഐ.എസ്, അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ലോക ചരിത്രത്തില്‍ എം.എ, ബി.എഡ്, പിന്നീട് പ്രസ്റ്റണിൽ നിന്ന് പി.എച്ച്.ഡി തുടങ്ങി സഫിയ നേടിയെടുത്തു.
ഷാര്‍ജയിൽ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തസ്തികയിൽ ജോലിക്ക് കയറിയ അവർ 2001ല്‍ അധ്യാപികയായി. 2006 മുതല്‍ ദുബൈ മെഡിക്കല്‍ കോളജില്‍ ഇസ്ലാമിക് ഫിഖ്ഹില്‍ വിസിറ്റിങ് അധ്യാപികയായിരുന്നു. ശൈഖ് ഖലീഫ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടവരുടെ പട്ടികയില്‍ രണ്ട് തവണ ഇവരുടെ പേരും ഉള്‍പ്പെട്ടിരുന്നു. മക്കള്‍: സമീര്‍, ഷഫീഖ് (യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയം), സമീഹ (മാധ്യമ പ്രവര്‍ത്തക), ഷമീല, ഷഹീറ, മരുമക്കള്‍: ജാസ്മീന്‍, ആബിദ്, ഹസന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് കാടഞ്ചേരി ജമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
