ഡോ. പി.കെ. പോക്കറിന് അനുമോദനം
text_fieldsഡോ. പി.കെ. പോക്കറിന് അനുമോദനവും പുസ്തക സംവാദവും ചടങ്ങില്‍ ഇ.കെ. ദിനേശന് സംസാരിക്കുന്നു
ഷാർജ: മൽക്കയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഡോ. പി.കെ. പോക്കറിന് അനുമോദനവും പുസ്തക സംവാദവും നടത്തി. സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം നേടിയ സർഗാത്മകതയുടെ നീല വെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് സംവാദം നടന്നത്.
ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. യൂസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളിയോടൻ മോഡറേറ്ററായിരുന്നു. ഇ.കെ. ദിനേശൻ, ദീപ ചിറയിൽ, മുരളി മംഗലത്ത്, അബ്ദു ശിവപുരം എന്നിവർ പങ്കെടുത്തു. ബിജു വിജയ് സ്വാഗതവും സുനിൽ രാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

