‘ഡോ. പൽപുവും കുമാരനാശാനും കേരള നവോഥാനത്തിലെ വ്യത്യസ്ത മുഖങ്ങൾ’
text_fieldsഗുരു വിചാരധാര സംഘടിപ്പിച്ച കുമാരനാശാൻ-ഡോ. പൽപു അനുസ്മരണ യോഗത്തിൽ പി.ജി. രാജേന്ദ്രൻ സംസാരിക്കുന്നു
ഷാർജ: ഡോ. പൽപുവും കുമാരനാശാനും കേരള നവോഥാനത്തിലെ വ്യത്യസ്ത മുഖങ്ങളാണെന്ന് ഗുരു വിചാരധാര സംഘടിപ്പിച്ച കുമാരനാശാൻ-ഡോ. പൽപു അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ഡോക്ടറായിരുന്നിട്ടും താഴ്ന്ന ജാതിയിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ വേണ്ട രീതിയിൽ പൽപുവിന് അംഗീകാരം കിട്ടിയില്ല. ആശാൻ തന്റെ കവിതകളിലൂടെ ജാതിക്കെതിരെ നടത്തിയ ആഹ്വാനം ഇക്കാലത്തും പ്രസക്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജി.വി.ഡി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ഇ.കെ. ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി.
ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ സി.പി. മോഹനൻ, സുരേഷ്, ലളിത വിശ്വംഭരൻ മഞ്ജു ഷാജി, രഞ്ജിനി പ്രഭാകരൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ആശാൻ കവിതകൾ ചന്ദ്രബാബു ആലപിച്ചു. ഒ.പി. വിശ്വംഭരൻ സ്വാഗതവും വന്ദന മോഹൻ നന്ദിയും പറഞ്ഞു.

