ഡോ.നീതു മറിയം ചാക്കോ കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ഇന്ത്യൻ സൈക്യാട്രിസ്റ്റ്
text_fieldsഡോ. നീതു മറിയം
ചാക്കോ
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാൽമിയയിലെ ഫൗസിയ സുൽത്താൻ ഹെൽത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്.
വിഷാദരോഗം, ഉറക്ക തകരാറുകൾ, മാനസിക വൈകല്യങ്ങൾ എന്നിവയിൽ മികച്ച ചികിത്സാ പരിചയമുള്ള മനഃശാസ്ത്രജ്ഞയാണ് ഡോ.നീതു. കുട്ടികളുടെയും കൗമാരക്കാരുടെയും മനഃശാസ്ത്രം, കൗൺസലിങ്, പുകവലി നിർത്തൽ തെറാപ്പി എന്നിവയിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിച്ചാണ് കുവൈത്തിലെത്തുന്നത്. സ്കീസോഫ്രീനിയ, ഉത്കണ്ഠാ വൈകല്യങ്ങൾ, ഒബ്സസീവ്-കംപൾസീവ് ഡിസോർഡേഴ്സ് എന്നിവ ചികിത്സിക്കുന്നതിൽ ദീർഘകാല പരിചയമുണ്ട്.
ചെങ്ങന്നൂർ സ്വദേശിയായ ഡോ. നീതു മറിയം ചാക്കോയുടെ കൗൺസലിങും ചികിത്സയും കുവൈത്തിലെ കൗൺസലിങ് ആവശ്യമുള്ള മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസമാകും. കുവൈത്തിൽ ഡോക്ടറായ ഡോ.ജിബിൻ ജോൺ തോമസ് ആണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

