Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. മേരി റജിയുടെ...

ഡോ. മേരി റജിയുടെ നിര്യാണത്തില്‍ അനുശോചനം

text_fields
bookmark_border
ഡോ. മേരി റജിയുടെ നിര്യാണത്തില്‍ അനുശോചനം
cancel

റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറും പത്തനംതിട്ട കുമ്പനാട് കൊട്ടക്കാട്ട് പുത്തന്‍വീട്ടില്‍ ജേക്കബി​​​െൻറ മകനുമായ ഡോ. റജി ജേക്കബി​​​െൻറ ഭാര്യ ഡോ. മേരി റജി (56) നാട്ടില്‍ നിര്യാതയായി. ഏഴ് വര്‍ഷമായി റാക് സഖര്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ശിശു രോഗ വിദഗ്ധയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഇവര്‍. നാല് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച്ച രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. സി. ജേക്കബി​​​െൻറ ഗ്രേസ് ജേക്കബി​​​െൻറ മകളാണ് ഡോ. മേരി റജി. മക്കള്‍: ഡോ. മിഷേല്‍ ഹന്ന റജി, റൂഷില്‍ റജി. മരുമകന്‍: ഡോ. ബിജോ കെ. ബെന്നി. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കുമ്പനാട് സ​​െൻറ്​ മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിത്തേരിയില്‍. ഡോ. മേരി റജിയുടെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളും വ്യക്തിത്വങ്ങളും അനുശോചിച്ചു. ആതുര സേവന രംഗത്തെ മികച്ച വ്യക്തിത്വമാണ് ഡോ. മേരിയുടെ വിയോഗത്തിലൂടെ റാസല്‍ഖൈമക്ക് നഷ്​ടമായിരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdr mary reji
News Summary - dr mary reji-uae-gulf news
Next Story