ഡോ. എം. കുഞ്ഞാമന് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഡോ. എം. കുഞ്ഞാമന് അനുസ്മരണ ചടങ്ങില്‍ എഴുത്തുകാരന് ജോര്‍ജ് ഓണക്കൂര്‍ സംസാരിക്കുന്നു
ദുബൈ: ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായിട്ടും ഡോ. എം. കുഞ്ഞാമനെ പഴയകാല അനുഭവങ്ങള്‍ അസ്വസ്ഥപ്പെടുത്തിയിരുന്നതായി എഴുത്തുകാരന് ജോര്‍ജ് ഓണക്കൂര്‍. ‘ഡോ. കുഞ്ഞാമന്: ചിന്ത, നിലപാട്, രാഷ്ട്രീയം’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. എം. കുഞ്ഞാമന് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചുകള്ച്ചറല് ലിറ്റററി ഫോറമാണ് (കാഫ്) ദുബൈയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. കെ. ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ഉഷ ഷിനോജ്, ഒ.സി. സുജിത്, സി.പി. അനില്‍കുമാര്‍, അബുല്ലൈസ് എടപ്പാള്‍, അസി, ഇ.കെ. ദിനേശന്, രമേഷ് പെരുമ്പിലാവ് എന്നിവര്‍ സംസാരിച്ചു.

