ഭരണ നേതൃത്വത്തെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: ഏറെ പ്രതിസന്ധികൾ നിറഞ്ഞ സമയത്ത് ജി.സി.സി മേഖലയിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷയും സ്ഥിരതയും ബിസിനസ് തുടർച്ചയും ഉറപ്പുനൽകി പ്രവാസി സമൂഹത്തെയാകെ ചേർത്തുപിടിക്കുന്ന ഭരണ നേതൃത്വത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നതായി ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ഭരണാധികാരികളുടെ അവസരോചിതവും സജീവവുമായ നടപടികൾ, ദീർഘവീക്ഷണം, പ്രതിരോധശേഷി എന്നിവ അങ്ങേയറ്റം പ്രശംസനീയമാണ്.
സാമൂഹിക ക്ഷേമം, പൊതുജന സുരക്ഷ, ആത്മവിശ്വാസം എന്നിവക്ക് എന്നും മുൻഗണന നൽകുന്ന മേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ നന്ദിയുണ്ട് -അദ്ദേഹം പറഞ്ഞു. നോർക്ക വഴി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലോക കേരളസഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിച്ച് പ്രവാസി സമൂഹത്തിന്‍റെ സുരക്ഷക്കായി സ്വീകരിച്ച പിന്തുണയും ഏകോപനവും വ്യക്‌തമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെയും ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

