ഏറ്റവും സമ്പന്നരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ഡോ. ആസാദ് മൂപ്പൻ
text_fieldsഡോ. ആസാദ് മൂപ്പൻ
ദുബൈ: ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ പട്ടികയിൽ മുൻനിരയിലെത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. ഇന്ത്യയിലെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിലുള്ള മറ്റുള്ളവർ.
നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ രണ്ട് രൂപയുടെ അന്തിമ ഓഹരിവിഹിതവും നാല് രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകർക്ക് നൽകി. നിലവിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ കമ്പനിയുടെ 42ശതമാനം ഓഹരികളാണ് ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്.
പട്ടികയിലുള്ള മറ്റ് വ്യവസായികളെ അപേക്ഷിച്ച്, ആതുരസേവന രംഗത്തെ മികവിനും സാമൂഹികപരിരക്ഷക്കും വേണ്ടി പ്രവർത്തിച്ച് പട്ടികയിൽ ഇടംനേടിയ ഒരേയൊരാൾ ഡോ. ആസാദ് മൂപ്പനാണ്. 1987ൽ ദുബൈയിൽ സ്ഥാപിച്ച ചെറിയ ക്ലിനിക്കിൽ നിന്നാണ് ഇന്ന് 900ലേറെ ആശുപത്രികളുള്ള വലിയൊരു പ്രസ്ഥാനമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വളർന്നത്. ഏഴ് രാജ്യങ്ങളിലായി 34,000 ലധികം പേർക്ക് ജോലിയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

