Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ. ഷംഷീർ വയലിൽ അമാനത്ത് ഹോൾഡിങ്സ് വൈസ് ചെയർമാൻ
text_fieldsbookmark_border
ഡോ. ഷംഷീർ വയലിൽ
ദുബൈ: ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കേന്ദ്രീകരിച്ച് നിക്ഷേപങ്ങൾ നടത്തുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോൾഡിങ്സ് വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി യുവ സംരംഭകൻ ഡോ. ഷംഷീർ വയലിലിനെ വീണ്ടും തെരഞ്ഞെടുത്തു. വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. 2.5 ബില്യൺ നിക്ഷേപക മൂലധനമുള്ള അമാനത്ത് ഹോൾഡിങ്സ് വൈസ് ചെയർമാനായി 2017ലാണ് ഷംഷീർ വയലിൽ ആദ്യം നിയമിതനായത്. ആരോഗ്യ മേഖലയിലെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കിയുള്ള സുപ്രധാന സംഭാവനകൾ പരിഗണിച്ചുകൂടിയാണ് ഡോ. ഷംഷീറിനെ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തുകൊണ്ടുള്ള അമാനത്ത് ഹോൾഡിങ്സ് ഡയറക്ടർ ബോർഡ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

