You are here
ജയിലിൽ മയക്കുമരുന്നു കടത്താൻ നോട്ടും ലെൻസ് പാത്രവും
ദുബൈ: മയക്കുമരുന്നിനെതിരെ യു.എ.ഇ ഭരണകൂടവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനകളും നടപടി ശക്തമാക്കുന്നതിനിടെ പുതിയ അടവുകളുമായി ലഹരിമാഫിയ. കഴിഞ്ഞ ദിവസം ദുബൈ പൊലീസ് പിടികൂടിയ രണ്ടു കേസുകൾ ഏറെ ഗൗരവം അർഹിക്കുന്നതാണ്. ക്രിസ്റ്റൽ മെത്ത് എന്ന ലഹരി നൂറു ദിർഹം നോട്ടിൽ കുതിർത്തി ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഖിസൈസിൽ പിടിയിലായത്.
ജയിൽ അന്തേവാസികളിൽ ഒരാളുടെ സുഹൃത്ത് അൽപം പണം നൽകാനുണ്ട് എന്നു പറഞ്ഞപ്പോൾ സംശയം ജനിക്കുകയായിരുന്നുവെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസുഫ് അൽ ആദീദി പറഞ്ഞു. ഡീറ്റൻഷൻ സെൻറർ ഡയറക്ടർ കോർപ്പറൽ സാലിഹ് അലവി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് കോർപ്പറൽ മർവാൻ അൽ മിമാറി നടത്തിയ പരിശോധനയിലാണ് ഇൗ ഒളിച്ചു കടത്ത് കണ്ടെത്താനായത്.
കോൺടാക്ട് ലെൻസ് സൂക്ഷിക്കുന്ന ഡപ്പിയിൽ വനിതാ അന്തേവാസി ലഹരി മരുന്നു കടത്തിയ കേസാണ് മറ്റൊന്ന്.
പുതുതായി എത്തിയ അന്തേവാസികളിലൊരാൾ തെൻറ വസ്തുക്കൾ സൂക്ഷിച്ചിരുന്ന അലമാരയെക്കുറിച്ച് സംശയം തോന്നി ഖിസൈസ് സ്റ്റേഷനിലെ കോർപ്പറൽ അഹ്മദ് ഇൗസ പരിശോധന നടത്തുകയായിരുന്നു. ഭാരക്കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ലഹരി കടത്തിെൻറ പുതിയ മാർഗം വെളിപ്പെട്ടത്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി, കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ സാന്നിധ്യത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പ്രശംസാ പത്രങ്ങൾ കൈമാറി.

Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.