ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്: ഡി.ആർ.ഒ കിങ്സ് ചാമ്പ്യന്മാർ
text_fieldsഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിൽ
ചാമ്പ്യന്മാരായ ഡി.ആർ.ഒ കിങ്സ് ടീം
ദുബൈ: ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിൽ ഡി.ആർ.ഒ കിങ്സ് ആദ്യമായി ചാമ്പ്യൻമാരായി. നിഖിലിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ ക്യാപ്റ്റൻ സാജിദ് ഹമീദാണ്.
വഖാസ് അലി ദറിന്റെ ഉടമസ്ഥതയിലുള്ള ഡി.ആർ.ഒ പാട്രിയറ്റ്സ് ആണ് മത്സരത്തിൽ രണ്ടാം സ്ഥാനം. സാദത്ത് നാലകത്തിന്റെ ക്യാപ്റ്റൻസിയിലാണ് ടീമിന്റെ നേട്ടം. ആഷിഖ് ആണ് ടൂർണമെന്റിലെ മികച്ച താരം. മികച്ച ബൗളറായി സലീലിനെയും ബാറ്ററായി രാഹുലിനേയും തിരഞ്ഞെടുത്തു.
ഡി.ആർ.ഒ ടസ്കേഴ്സ്, ഡി.ആർ.ഒ സ്പാർട്ടൻസ് എന്നിവരാണ് സീസണിൽ പങ്കെടുത്ത മറ്റു ടീമുകൾ. ടൂർണമെന്റിന്റെ നാലാം സീസണും വൻ വിജയകരമായിരുന്നതായി ടൂർണമെന്റ് കമ്മിറ്റി മേധാവി റിയാസ് ബാരി പറഞ്ഞു.

