ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ്: ഡി.ആർ.ഒ ചാമ്പ്യൻ
text_fieldsഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ മൂന്നിൽ ചാമ്പ്യൻമാരായ ഡി.ആർ.ഒ ടീമംഗങ്ങൾ
ദുബൈ: ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ മൂന്നിൽ ഡി.ആർ.ഒ ടീം ചാമ്പ്യൻമാരായി. ഡി.ആർ.ഒ തസ്കേഴ്സ് റണ്ണേഴ്സ് അപ്പായി. നാദൽ ശിബയിലെ ജെംസ് മോഡേൺ അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ നാലു പ്രമുഖ ടീമുകളാണ് പങ്കെടുത്തത്. ഹാറൂണാണ് ടൂർണമെന്റിലെ താരം. ഗൾഗാഷ് ഓട്ടോ, അൽ നൂർ പോളിക്ലിനിക് എന്നിവരായിരുന്നു സ്പോൺസർമാർ.
കഴിഞ്ഞ സീസണിനേക്കാൾ മികച്ച ടീമുകളുടെ പങ്കാളിത്തംകൊണ്ട് ഇത്തവണ ടൂർണമെന്റ് ശ്രദ്ധേയമായിരുന്നതായി ടൂർണമെന്റ് കമ്മിറ്റി തലവൻ റിയാസ് ബാരി പറഞ്ഞു. വിവിധ സമൂഹങ്ങളിലെ ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കൃത്യമായ മാർഗനിർദേശങ്ങളോടെ നടക്കുന്ന ടൂർണമെന്റിൽ മികച്ച പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

