ഡി.പി.എൽ ക്രിക്കറ്റ്: ഡി.ആർ.ഒ പാട്രിയോട്സ് ചാമ്പ്യന്മാർ
text_fieldsഡി.പി.എൽ ക്രിക്കറ്റിന്റെ അഞ്ചാമത് സീസണിൽ ചാമ്പ്യന്മാരായ ഡി.ആർ.ഒ പാട്രിയോട്സ്
ദുബൈ: ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം സീസണിന് പ്രൗഢമായ സമാപനം. ഫൈനൽ മത്സരത്തിൽ സാദാത്ത് നാലകത്ത് നയിച്ച ഡി.ആർ.ഒ പാട്രിയോട്സ് ജേതാക്കളായി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഡി.ആർ.ഒ കിങ്സിനെയാണ് ഡി.ആർ.ഒ പാട്രിയോട്സ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ രണ്ടാം തവണയാണ് ഡി.ആർ.ഒ പാട്രിയോട്സ് ചാമ്പ്യൻപട്ടം അണിയുന്നത്. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും മികച്ച പ്രകടനവുമായി ആബ്സ് പാട്ടിൽ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. വഖാസ് അലി മികച്ച ബൗളറായും ആഷിക്, ജിതേഷ് എന്നിവർ മികച്ച ബാറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
സിറാജ് ആണ് മികച്ച ഫീൽഡർ. ഡി.പി.എല്ലിന്റെ അഞ്ചാം സീസൺ സ്പോൺസർ ചെയ്തത് ഗർഗാഷ് ഓട്ടോ ആയിരുന്നു. ഡി.ആർ.ഒ തസ്കേർഴ്സ്, ഡി.ആർ.ഒ സ്പാർട്ടൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
മികച്ച പ്രകടനത്തിലൂടെ ടൂർണമെന്റ് വിജയമാക്കിയ എല്ലാ ടീമുകൾക്കും നന്ദി പറയുന്നതായി ടൂർണമെന്റ് കമ്മിറ്റി തലവൻ റിയാസ് ബാരി പറഞ്ഞു. മുൻ സീസണുകളേക്കാൾ മികച്ചതായിരുന്ന അഞ്ചാം സീസൺ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

