Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ട് രാജ്യങ്ങളിൽ ഭക്ഷ്യസഹായമെത്തിച്ച് ഡി.പി വേൾഡ് ഫൗണ്ടേഷൻ

text_fields
bookmark_border
10ലക്ഷം ഡോളർ ചെലവഴിച്ചാണ് സഹായം എത്തിച്ചത്
എട്ട് രാജ്യങ്ങളിൽ ഭക്ഷ്യസഹായമെത്തിച്ച് ഡി.പി വേൾഡ് ഫൗണ്ടേഷൻ
cancel
camera_alt

ഡി.പി വേൾഡ് ഫൗണ്ടേഷൻ വിതരണത്തിന്​ സജ്ജമാക്കിയ ഭക്ഷ്യസഹായ കിറ്റുകൾ

ദുബൈ: എട്ട് രാജ്യങ്ങളിലായി 17,800 ഭക്ഷ്യസഹായ കിറ്റുകൾ വിതരണം ചെയ്ത് ഡി.പി വേൾഡ് ഫൗണ്ടേഷൻ. ദുബൈ ആസ്ഥാനമായ ഡി.പി വേൾഡിന്‍റെ ജീവകാരുണ്യ സംരംഭമാണ് ഫൗണ്ടേഷൻ. പദ്ധതിയിലൂടെ ഏകദേശം 45,000 പേർക്ക് സഹായം ലഭിച്ചു. അൽജീരിയ, ഈജിപ്ത്, ഇത്യോപ്യ, കെനിയ, പാകിസ്താൻ, സെനഗൽ, സൊമാലിയ, സൊമാലിലാൻഡ് എന്നിവിടങ്ങളിലായിരുന്നു സഹായ വിതരണം. ഏകദേശം 10 ലക്ഷം യു.എസ് ഡോളറിലധികം ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

ഫെബ്രുവരി മുതൽ ഡി.പി വേൾഡിന്റെ പ്രാദേശിക ബിസിനസ് യൂനിറ്റുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്ലോബൽ ഫുഡ് എയ്ഡ് 2026 പദ്ധതിയുടെ ഭാഗമായി സാമ്പത്തിക പ്രയാസവും ഭക്ഷ്യലഭ്യതയിലെ കുറവും നേരിടുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DP World Foundation brings food aid to eight countries
Next Story