Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിലെ ഇരട്ട ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം

text_fields
bookmark_border
ഇറാനിലെ ഇരട്ട ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം
cancel
Listen to this Article

ദുബൈ: ദക്ഷിണ ഇറാനിൽ ബുധനാഴ്ചയുണ്ടായ ഇരട്ട ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. പ്രകമ്പനം ദേശീയ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് രാജ്യത്തെവിടെയും പ്രതിഫലനം സൃഷ്ടിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടനുസരിച്ച് ദക്ഷിണ ഇറാനിലെ ഹോമോസ്ഗൻ പ്രവിശ്യയിലെ ചരകിൽ രാവിലെ 10.06നും വൈകീട്ട് 3.50നുമാണ് ഭൂചലനം ഉണ്ടായത്. ദുബൈയിൽ ചിലയിടങ്ങളിൽ താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Double earthquake shakes Iran: UAE shakes
Next Story