ദോശ മുതൽ പാസ്ത വരെ: ലബ്ബൈക്ക് കോഫി ആൻഡ് റസ്റ്റാറന്‍റ് തുറന്നു
text_fieldsലബ്ബൈക്ക് കോഫി ആൻഡ് റസ്റ്റാറൻറ് ഉദ്ഘാടന ചടങ്ങ്
ദുബൈ: ഏറെ തിരക്കുള്ള ശൈഖ് സായിദ് റോഡിൽ- ആവി പറക്കുന്ന മസാല ദോശയും ഇഡലിയും അടക്കമുള്ള ഭക്ഷണ വിഭവങ്ങളുമായി ലബ്ബൈക്ക് കോഫി ആൻഡ് റസ്റ്റാറന്‍റ് തുറന്നു. അബൂദബിയിലേക്ക് പോകുന്ന വഴിയിൽ ഫിനാൻഷ്യൽ മെട്രോ സ്റ്റേഷനടുത്ത് അൽ ഹവായ് ടവറിലാണ് തുറന്നിരിക്കുന്നത്.
ദുബൈയിലെ രണ്ടാമത്തെ ശാഖയാണ് ഇത്. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾക്ക് പുറമേ ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്‍റൽ വിഭവങ്ങൾക്കൊപ്പം പൈതൃക അറബിക് രുചികളും തലശ്ശേരി പെരുമയുടെ കലർപ്പില്ലാത്ത വിഭവങ്ങളും വൈവിധ്യമാർന്ന മീൻരുചികളും കോഫി, സ്പെഷ്യൽ ജ്യൂസ്, ദം ബിരിയാണി അടക്കം ഇവിടെ ലഭ്യമാണ്.
ദക്ഷിണേന്ത്യൻ ഭക്ഷണങ്ങൾ ലഭിക്കുന്ന റസ്റ്റാറന്‍റുകൾ ഈ റൂട്ടിൽ വിരളമാണ്. അത്തരമൊരു സാധ്യത മനസ്സിലാക്കിയാണ് ഈ വിഭവങ്ങൾക്ക് പ്രത്യേക ശ്രദ്ധ ചെലുത്തി സ്ഥാപനം തുറന്നതെന്ന് അണിയറ പ്രവർത്തകരായ കെ.പി. ഹാരിസും കെ.പി. സഹീറും പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അബ്ദുൽ വാഫി, അബ്ദുൽ ഷാദ്, അബ്ദുൽ സാലിഖ്, ജാസിം അദ്നാൻ, ഖദീജ ദുആ, ആദിൽ ഹംദ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

