ശമ്പളത്തിന് കാത്തിരിക്കേണ്ട; പകുതി തുക വരെ നാട്ടിലേക്ക് അയക്കാം
text_fieldsലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനനും അബി മിഡിലീസ്റ്റ് ലിമിറ്റഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ
ഉമർ അൻസാരിയും കരാർ ഒപ്പിടൽ ചടങ്ങിൽ
ദുബൈ: തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്നതിന് മുമ്പേ ശമ്പളത്തിന്റെ പകുതി വരെ നാട്ടിലേക്ക് അയക്കാനുള്ള സൗകര്യമൊരുക്കി യു.എ.ഇയിലെ ലുലു എക്സ്ചേഞ്ച്. ഇതിനായി അബൂദബിയിലെ അബി മിഡിലീസ്റ്റുമായി ലുലു എക്സ്ചേഞ്ച് കരാർ ഒപ്പിട്ടു. ലുലു മണി സാലറി കാർഡ് കൈവശമുള്ള തൊഴിലാളികൾക്കാണ് ഈ സാലറി അഡ്വാൻസ് സൗകര്യം ലഭ്യമാവുക.
അബിയുടെ ധനകാര്യ സാങ്കേതികവിദ്യയും ലുലു എക്സ്ചേഞ്ചിന്റെ ധനവിനിമയ ശൃംഖലയും കൈകോർത്താണ് തൊഴിലാളികൾക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശൻ പറഞ്ഞു.2021ൽ സ്ഥാപിതമായ അബി മിഡിലീസ്റ്റ് കമ്പനി യു.എ.ഇ കൂടാതെ പാകിസ്താൻ, സൗദി അറേബ്യ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വേഗത്തിലും സുരക്ഷിതവും സുതാര്യമായും തൊഴിലാളികൾക്ക് പണമയക്കാൻ ഇരു സ്ഥാപനങ്ങളുടെ പങ്കാളിത്തം സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

