Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേഗത കൂട്ടണ്ട,...

വേഗത കൂട്ടണ്ട, കുറക്കുകയും വേണ്ട

text_fields
bookmark_border
വേഗത കൂട്ടണ്ട, കുറക്കുകയും വേണ്ട
cancel

അബൂദബി: നാളെ മുതൽ അബൂദബി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ റോഡിലൂടെ വാഹനമോടിക്കുന്നവർ നന്നായി ശ്രദ്ധിക്കണം. വേഗത കൂടിയാലും കുറഞ്ഞാലും പിഴ അടക്കേണ്ടി വരും. ഈ റോഡിലെ രണ്ട്​ ലൈനുകളിലാണ്​ വേഗ പരിധി നിശ്​ചയിച്ചിരിക്കുന്നത്​. ഒരു മാസമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പാതയുടെ ഇടതുവശത്തെ രണ്ട്​ ലൈനുകളിലാണ്​ വേഗപരിധി നിശ്​ചയിച്ചിരിക്കുന്നത്​. കൂടിയ വേഗത 140 കിലോമീറ്ററും കുറഞ്ഞത്​ 120 കിലോമീറ്ററുമാണ്​. ഇത്​ പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴ വീണ സന്ദേശം മൊബൈൽ ഫോണിലെത്തും.

കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ മൂന്നാമത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കുറഞ്ഞ വേഗപരിധി നിര്‍ണയിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ ഏറ്റവും ഒടുവിലത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഈ ലെയിനിലും വേഗപരിധി നിര്‍ദേശിച്ചിട്ടില്ല. ഏപ്രിലില്‍ കുറഞ്ഞ വേഗപരിധി പ്രാബല്യത്തില്‍ വന്നെങ്കിലും പിഴ ഈടാക്കി തുടങ്ങിയിരുന്നില്ല. നിലവിൽ വേഗപരിധി പാലിക്കാന്‍ കഴിയാത്തവർക്ക്​ നോട്ടിസ്​ അയക്കുന്നുണ്ട്​. റോഡ് സുരക്ഷ ഉറപ്പുവരുന്നതിന്‍റെ ഭാഗമായാണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic rulesUAE
Next Story