ഇന്ധനം തീർന്നാൽ പേടിക്കേണ്ട; തൊട്ടടുത്തുണ്ടാവും ഇ ലിങ്ക് സ്റ്റേഷൻ
text_fieldsയു.എ.ഇയിലെ ഇ^ ലിങ്ക് സ്റ്റേഷൻ
ദുബൈ: യു.എ.ഇയിൽ പെട്രോളും ഡീസലും തീർന്ന് വഴിയിലായാൽ പാഞ്ഞെത്തുന്ന ഇന്ധന ടാങ്കറുകൾ നിരവധിയാണ്. എന്നാൽ, പെട്രോൾ പമ്പുകൾ തന്നെ നിങ്ങളിലേക്കെത്തിയാലോ. നാഷനൽ ഒായിൽ കമ്പനിയായ ഇനോക്കാണ് ലോകത്തിലെ ആദ്യ ഇ^ ലിങ്ക് സ്റ്റേഷനുകൾ ഒരുക്കിയത്. യു.എ.ഇയിൽ ഉടനീളം ഇവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ പമ്പുകളിലെ എല്ലാ സൗകര്യവുമൊരുക്കുന്നതാണ് ഇനോക്കിെൻറ ഇ ലിങ്ക് സ്റ്റേഷനുകൾ
സ്ഥലവും സമയവും ലാഭിക്കാം എന്നതാണ് ഇതിെൻറ പ്രത്യേകത.സാധാരണ പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിന് 50,000 ചതുരശ്ര മീറ്റർ വരെ സ്ഥലം ആവശ്യമാണ്. എന്നാൽ, ചെറിയ സ്ഥലത്ത് നിർത്തിയിടാവുന്ന വാഹനമാണ് ഇ^ ലിങ്ക് സ്റ്റേഷനായി ഉപയോഗിക്കുന്നത്. 30,000 ലിറ്റർ ഇന്ധനം ശേഖരിക്കാനുള്ള ശേഷിയുണ്ട്. ഒരേ സമയം നാല് വാഹനങ്ങൾക്ക് വരെ ഇന്ധനം നിറക്കാൻ കഴയും. സാധാരണ പമ്പുകൾ നിർമിക്കാൻ ആവശ്യമായതിെൻറ പകുതി സമയത്തിൽ ഇതിെൻറ നിർമാണവും പൂർത്തിയാകും. ഫോർമുല 1 കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ചിറകുകൾ ഇന്ധനം നിറക്കാനെത്തുന്നവർക്ക് തണലേകും. സ്പെഷ്യൽ 95, സൂപർ 98, ബയോ ഡീസൽ തുടങ്ങിയവയെല്ലാം ഇവിടെ നിന്ന് ലഭിക്കും. ബിസിനസ് മേഖലകളിലാണ് കൂടുതലായും ഇ ലിങ്ക് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
ഇന്ധന വിൽപന മേഖലയിലെ വിപ്ലവമായിരിക്കും ഇതെന്ന് എനോക് സി.ഇ.ഒ സെയ്ഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു. ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനം എത്തിക്കുകയാണ് ലക്ഷ്യം. എക്സ്പോ 2020 അടുത്തിരിക്കെ ആവശ്യക്കാർ വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഏത് നിമിഷവും ഏത് സ്ഥലത്തേക്കും മാറ്റാൻ കഴിയും എന്നതും പ്രത്യേകതയാണ്. ജി.പി.എസ് ട്രാക്കിങ്, സ്മാർട്ട് മീറ്റർ, എൽ.ഇ.ഡി ഡിജിറ്റൽ സ്ക്രീൻ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

