Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജന്മാരെ...

വ്യാജന്മാരെ പേടിക്കേണ്ട: ഉൽപന്ന സുരക്ഷ പരിശോധിക്കാൻ പ്രത്യേക ആപ്

text_fields
bookmark_border
വ്യാജന്മാരെ പേടിക്കേണ്ട: ഉൽപന്ന സുരക്ഷ പരിശോധിക്കാൻ പ്രത്യേക ആപ്
cancel

ദുബൈ: ആഗോള ഷോപ്പിങ് ഹബായ ദുബൈയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുമെന്ന ഭയം ഇനി വേണ്ട. പകർപ്പുകളും വ്യാജ ഉൽപന്നങ്ങളുമല്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക മൊബൈൽ ആപ് സജ്ജമായി.മൊണ്ടാജി എന്ന പേരിലുള്ള ആപ്പാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയത്. ഉൽപന്നങ്ങളുടെ ബാർകോഡ് തിരിച്ചറിഞ്ഞാണ് ആപ്​ ആധികാരികത വ്യക്തമാക്കുന്നത്​.

ഇത്തരത്തിൽ 2.5 ലക്ഷത്തോളം ഉൽപന്നങ്ങളാണ് മൊണ്ടാജി ആപ് വഴി തിരിച്ചറിയാൻ കഴിയുന്നത്. ഉപഭോക്താക്കൾക്ക് പ്ലേസ്​റ്റോറിൽനിന്ന് മൊണ്ടാജി എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.ഉൽപന്നങ്ങളുടെ ആധികാരികത കണ്ടെത്താനും രജിസ്​റ്റർ‌ ചെയ്‌തതും യഥാർഥവുമാണെന്ന്​ അറിയാനും ഇത് സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റി ഉറപ്പുനൽകുന്നത്.

മുനിസിപ്പാലിറ്റിയിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്നും അത് യഥാർഥമാണെന്നും ഉറപ്പാക്കാൻ ഷോപ്പർമാർക്ക് ബാർകോഡ് അല്ലെങ്കിൽ പേര് ഉപയോഗിച്ച് തിരയാൻ കഴിയും. രജിസ്​റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ ആപ്ലിക്കേഷൻ വഴി മുനിസിപ്പാലിറ്റിയെ അറിയിക്കാം.

സുഗന്ധദ്രവ്യങ്ങൾ, ഡിറ്റർജൻറുകൾ, അണുനാശിനികൾ, ആരോഗ്യ സപ്ലിമെൻറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, പേഴ്‌സനൽ കെയർ ഉൽപന്നങ്ങൾ, ഫ്ലാസ്‌ക്കുകൾ എന്നിവയുടെ ആധികാരികത ഇൗ ആപ് വഴി ഉറപ്പാക്കാം. ഉപഭോക്താവിന് ഉൽപന്നങ്ങളുടെ നില പരിശോധിക്കാനും രജിസ്​റ്റർ ചെയ്യാത്തവ കണ്ടെത്തുകയാണെങ്കിൽ തുടർനടപടികൾക്കായി ദുബൈ മുനിസിപ്പാലിറ്റിയിൽ റിപ്പോർട്ട് ചെയ്യാമെന്നും ദുബൈ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ- സുരക്ഷ വകുപ്പ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special appproduct safetyMontaji App
Next Story