Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി.​പി.​എ​ൻ...

വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കാം, ദു​രു​പ​യോ​ഗം വേ​ണ്ട -സൈ​ബ​ർ സു​ര​ക്ഷാ മേ​ധാ​വി

text_fields
bookmark_border
വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കാം, ദു​രു​പ​യോ​ഗം വേ​ണ്ട -സൈ​ബ​ർ സു​ര​ക്ഷാ മേ​ധാ​വി
cancel

ദു​ബൈ: വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ്​ നെ​റ്റ്​​വ​ർ​ക്​ (വി.​പി.​എ​ൻ) ആ​പ്ലി​​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ യു.​എ.​ഇ​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും എ​ന്നാ​ൽ ദു​രു​പ​യോ​ഗം പാ​ടി​ല്ലെ​ന്നും സൈ​ബ​ർ സു​ര​ക്ഷ മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ കു​വൈ​ത്തി. പ്രാ​ദേ​ശി​ക മാ​ധ്യ​മ​വു​മാ​യി സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. വി.​പി.​എ​ൻ ആ​പ്ലി​​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യ​ത്ത് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ വി.​പി.​എ​ൻ ആ​പ്പു​ക​ൾ 18 ല​ക്ഷം പേ​ർ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത​താ​യി അ​റ്റ്​​ല​സ്​ വി.​പി.​എ​ൻ പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ആ​ഗോ​ള വി.​പി.​എ​ൻ ഉ​പ​യോ​ഗ സൂ​ചി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ വി.​പി.​എ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 61 ല​ക്ഷ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ അ​നു​സ​രി​ച്ച്​ വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ​യി​ൽ നി​രോ​ധ​ന​മി​ല്ല. അ​തേ​സ​മ​യം, നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ലോ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി ഉ​പ​യോ​ഗി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രി​ക​യും ചെ​യ്യും. അ​തോ​ടൊ​പ്പം യു.​എ.​ഇ സ​ർ​ക്കാ​ർ ത​ട​ഞ്ഞ വെ​ബ്‌​സൈ​റ്റു​ക​ൾ, കോ​ളി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ, ഗെ​യി​മി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് ആ​ക്‌​സ​സ് ല​ഭി​ക്കു​ന്ന​തി​ന് ഐ.​പി അ​ഡ്ര​സ്​ മ​റ​ച്ചു​വെ​ച്ച്​ വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. രാ​ജ്യ​ത്തെ സൈ​ബ​ർ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 10 പ്ര​കാ​രം, വി.​പി.​എ​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ട​വും 500,000 ദി​ർ​ഹം മു​ത​ൽ 20 ല​ക്ഷം ദി​ർ​ഹം​വ​രെ പി​ഴ​യും ല​ഭി​ക്കും.

ലോ​ക​ത്ത്​ പി.​പി.​എ​ൻ ഉ​പ​യോ​ഗ നി​ര​ക്കി​ൽ ഖ​ത്ത​ർ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ യു.​എ.​ഇ​യി​ലാ​ണ്. 61 ശ​ത​മാ​ന​മാ​ണ്​ രാ​ജ്യ​ത്ത്​ വി.​പി.​എ​ൻ അ​ഡോ​പ്​​ഷ​ൻ നി​ര​ക്ക്. ഖ​ത്ത​റി​ലി​ത്​ 69.87 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ലി​യ രീ​തി​യി​ലാ​ണ്​ വി.​പി.​എ​ൻ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ള്ള​ത്. 2020ൽ ​കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്‍റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗം വ​ർ​ധി​ച്ച സ​മ​യ​ത്ത്​ വി.​പി.​എ​ൻ ഡൗ​ൺ​ലോ​ഡും വ​ർ​ധി​ച്ചി​രു​ന്നു. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 2023ആ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഡൗ​​ൺ​ലോ​ഡു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VPNAbuseCyber ​​Security Officer
News Summary - Don't Abuse VPN - Cyber ​​Security Officer
Next Story